വർക്കല: കേരളകൗമുദിയും - ഡ്രീംസ് റസിഡൻസി ഇടവയും സംയുക്തമായി വർക്കല മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിച്ച ഇടവ ബഷീർ അനുസ്‌മരണം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കെ.എം. ലാജി, വർക്കല ഡിവൈ.എസ്.പി പി. നിയാസ്, ഫാ. ജിജോ പി. സണ്ണി, അഡ്വ.കെ.ആർ. അനിൽകുമാർ, അഡ്വ.എസ്. കൃഷ്ണകുമാർ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ, ഇലകമൺ സതീശൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷി ബാസു, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാഹുൽ ആർ.എസ്, കേരളകൗമുദി അസി. മാർക്കറ്റിംഗ് മാനേജർ സുധി, വർക്കല ലേഖകൻ സജീവ് ഗോപാലൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഗായകൻ അനിൽ ഒറ്റൂർ, സൗണ്ട് എൻജിനീയർ അനൂജ് ( അജി സൗണ്ട്സ് പുന്നമൂട്), സംഗീത സായാഹ്നത്തിൽ പങ്കെടുത്ത വിക്ടറി വോയിസ് വർക്കല, സെൻസ് ഓർക്കസ്ട്ര വർക്കല, ദാസേട്ടൻ മ്യൂസിക് ക്ലബ് ഇടവ, വർക്കല ഗന്ധർവ സംഗീതം ഓർക്കസ്ട്ര, നന്ദനം മ്യൂസിക് വർക്കല, എന്നീ ട്രൂപ്പുകൾക്കും പ്രേംകുമാർ ഉപഹാരം നൽകി. മികച്ച ഗായകൻ ശരൺ തമ്പി, ഗായിക ജയശ്രീ എന്നിവർക്ക് വിവേകാനന്ദ സെക്യൂരിറ്റി ഫോഴ്സ് മാനേജിംഗ് ഡയറക്ടർ അജികുമാർ ഉപഹാരങ്ങൾ നൽകി. ഫോട്ടോ- കേരളകൗമുദിയും ഡ്രീം റസിഡൻസി ഇടവയും സംയുക്തമായി വർക്കലയിൽ സംഘടിപ്പിച്ച ഇടവ ബഷീർ അനുസ്മരണ സംഗീത സായാഹ്നം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു.