
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് പി.സി ജോർജിനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 509 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നിലായിരുന്നു മാദ്ധ്യമപ്രവർത്തയ്‌ക്ക് നേരെ ജോർജ് വിവാദ പരാമർശം നടത്തിയത്.