തിരുവനന്തപുരം: കേരള യാദവസഭയുടെ 67ാം വാർഷികത്തോടനുബന്ധിച്ചുളള സംസ്ഥാന സമ്മേളനം ശ്രീപത്മം കല്യാണമണ്ഡപത്തിൽ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. യാദവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിലും ക്ഷീര വികസന ബോർഡിലും യാദവർക്ക് പ്രാതിനിധ്യം ലഭിക്കുന്നതിനുള്ള അനുകൂല നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം മന്ത്രിക്ക് ഭാരവാഹികൾ നൽകി. കുടുംബസംഗമം വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഓൾ ഇന്ത്യാ യാദവ മഹാസഭ വൈസ് പ്രസിഡന്റ് എസ്.സോംപ്രകാശ് യാദവ് സമുദായത്തിലെ മുതിർന്ന അംഗങ്ങളെ പൊന്നാട നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം തമിഴ്നാട് യാദവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.നേയ്‌സി രാമചന്ദ്രൻ യാദവ് വിതരണം ചെയ്തു. തിരുമല ആനന്ദാശ്രമം സ്വാമി സുകുമാരാനന്ദ, ശ്രീ പേശല ഗോപാൽ ദാസ് യാദവ് (ഇസ്‌കോൺ) പെരുന്താന്നി വാർഡ് കൗൺസിലർ പത്മകുമാർ.പി തുടങ്ങിയവർ പങ്കെടുത്തു.