
കല്ലമ്പലം: കെ.ടി.സി.ടി ആശുപത്രിയിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണം ചെയർമാൻ പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്തു.കൺവീനർ എം.എസ്.ഷെഫീർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.സാബു നൈന ഡോക്ടേഴ്സ് ദിനാചരണ സന്ദേശം നൽകി.ഡോ.ലിജു വർഗീസ് പ്രതിജ്ഞ ചൊല്ലി.ഡോ.തോമസ് മാനുവൽ, ഡോ.അസറുദ്ദീൻ, ഡോ.ദേവീ ഗായത്രി, ഡോ.ബേബി ഷെറിൻ, ഡോ.ഷാബു, ഡോ.ശ്രീകാന്ത്, ഡോ.ഷംന, ഡോ.നൗഫൽ, ഡോ.അൻവർ, ഡോ.അഖിൽ, ഡോ.അശ്വിൻ, ഡോ. വിനോദ് മണികണ്ഠൻ, ഡോ.ഷെഹീർ, ഡോ.എബ്രഹാം ജോർജ്, ഡോ.ഷെമീം, രാഖി രാജേഷ്, നിമി പി.എസ്, ഷജീം, ജി.എസ് ഗോപൻ, അൻസി, ആർ.ഷെമീന, ഫിറോസ് ഇടത്തറ തുടങ്ങിയവർ പങ്കെടുത്തു.