തിരുവനന്തപുരം: പൊതുപ്രവർത്തകന്റെ ധാർമ്മിക വിശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുന്ന പിണറായി വിജയൻ സ്വന്തം കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണമോ, ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണമോ നേരിടണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ . ഗാന്ധി നിന്ദയ്ക്കെതിരെ കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ഗാന്ധിദർശൻ പ്രസിഡന്റ് വി.സി കബീർ, ഡോ.രാധാകൃഷ്ണൻ, മുൻ മന്ത്രിമാരായ എൻ. ശക്തൻ,വി.എസ്.ശിവകുമാർ,കെ.പി.സി.സി. ഭാരവാഹികളായ വി. പ്രതാപചന്ദ്രൻ, ടി.ശരത്ചന്ദ്രപ്രസാദ് അടക്കമുളളവർ പങ്കെടുത്തു.