
കിളിമാനൂർ : ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ബഷീർ കൃതികളിലെ പാരിസ്ഥിതിക പാഠങ്ങൾ വിശകലനം ചെയ്ത് മടവൂർ ഗവൺമെന്റ് എൽ.പി.എസ് ഭൂമിയുടെ അവകാശികൾ,തേൻമാവ് തുടങ്ങിയ കഥകളാണ് പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കിയത്.ഹ്യൂമൻ ലൈബ്രറിയുടെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറി ബഷീർ അനുസ്മരണത്തിൽ പങ്കാളികളായി.സ്കൂളിൽ നടന്ന പരിപാടി പ്രഥമാദ്ധ്യാപകൻ എസ്.അശോകൻ ഉദ്ഘാടനം ചെയ്തു.