
കിളിമാനൂർ:പുളിമാത്ത് പഞ്ചായത്തിലെ ഞാറ്റുവേല ചന്ത കാരേറ്റ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥിരം സമിതി അദ്ധ്യക്ഷരായ രുഗ്മിണി,എസ്.ശിവപ്രസാദ്,ഡി.രഞ്ജിതം,കൃഷി അസിറ്റന്റ് ഡയറക്ടർ അനിൽ കുമാർ,കൃഷി ഓഫീസർ അമീന സൽമാൻ,ജനപ്രതിനിധികളായ ആശ, നയനകുമാരി,ജയചന്ദ്രൻ,അജയഘോഷ്,ഷീലകുമാരി,രവീന്ദ്രഗോപാൽ എന്നിവർ സംസാരിച്ചു.