വെഞ്ഞാറമൂട്:ജീവകല കലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മലയാളഭാഷ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം(കിളിപ്പാട്ട്) പഠന പരമ്പര 16 ആരംഭിച്ച് ആഗസ്റ്റ് 17 ന് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അദ്ധ്യാത്മരാമായണം പഠനപരമ്പരയുടെ ഉദ്ഘാടനം 16ന് വെഞ്ഞാറമൂട് സി.പി ഒാഡിറ്റോറിയത്തിൽ മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.ദിവസവും വൈകിട്ട് 4.30 മുതൽ ഭാഷാ പഠന ക്ലാസുകൾ ജീവകലാ ഹാളിൽ നടക്കും. രാമായണ പാരായണം, പ്രശ്നോത്തരി,ലേഖനമെഴുത്ത് എന്നിവയിൽ വിവിധ പ്രായത്തിലുള്ളവർക്കാണ് മത്സരം.9ന് രാവിലെ 9 മുതൽ ജീവകലയിൽ നടക്കുന്ന മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9946555041. പത്രസമ്മേളനത്തിൽ ജീവകല പ്രസിഡന്റ് എം.എച്ച്.നിസാർ,സെക്രട്ടറി വി.എസ്.ബിജുകുമാർ,ജോയിന്റ് സെക്രട്ടറി പി.മധു,വൈസ് പ്രസിഡന്റ് എസ്.ഈശ്വരൻ പോറ്റി,ട്രഷറർ ആർ.ശ്രീകുമാർ,കെ.ബിനുകുമാർ എന്നിവർ പങ്കെടുത്തു.