bashi

കിളിമാനൂർ:വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബാല്യകാല സഖിയെ മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നാടകത്തിലൂടെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. മജീദ്,സുഹറ എന്നീ രണ്ടു കുട്ടികൾ അവരുടെ മനസിലൂടെയുള്ള സഞ്ചാരം,വളരുന്നതിനനുസരിച്ച് അവരിലുണ്ടാകുന്ന മാറ്റങ്ങൾ,ദാരിദ്ര്യം, വിരഹം,സന്തോഷം,സ്വപ്നം തുടങ്ങിയവ ദൃശ്യാവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ചു.ദുർഗ ആർ.ബി,കാശിനാഥ്,അർജുൻ, കൃഷ്ണജിത്ത്,സരയൂ,അഖില,അക്ഷര,നക്ഷത്ര ബിനീഷ് എന്നിവരാണ് കഥാപാത്രങ്ങളായത്. ബഷീർ അനുസ്മരണം,പ്രസംഗ മത്സരം ക്വിസ് മത്സരം,പോസ്റ്റർ പ്രദർശനം,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചത്.