photo

പാലോട്:മാന്തുരുത്തി ടി.കെ.എം.എൽ.പി.എസിലെ വിദ്യാർത്ഥികൾ വായന മാസാചരണവുമായി ബന്ധപ്പെട്ട് താന്നിമൂട് യുവതരംഗം വായനശാല സന്ദർശനം നടത്തി.പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ലൈബ്രറി ഭാരവാഹികൾ കുട്ടികൾക്ക് ബഷീർ കൃതികൾ നൽകി സ്വീകരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, വായന പ്രവർത്തനങ്ങളുടെ അവതരണം, മധുര വിതരണം,സമ്മാനദാനം എന്നിവ നടന്നു. യുവതരംഗം വായനശാല പ്രസിഡന്റ് താന്നിമൂട് ഷംസുദ്ദീൻ, സെക്രട്ടറി മുഹമ്മദ് ഷാഫി, വൈസ് പ്രസിഡന്റ് എം എം ഫൈസൽ, യൂത്ത് വിംഗ് കൺവീനർ ആർ മുഹമ്മദ്, ലൈബ്രേറിയൻമാരായ ശോഭാകുമാരി ഹസീന ബീഗം വനിതാവേദി പ്രവർത്തകർ സുകൃഷ്ണ,ബിന്ദു,സ്കൂൾ അദ്ധ്യാപകരായ നോമ.പി.നായർ,അനൂപ് എസ്.എം, നഷീദ എ. ആർ, ബദരിയ എൽ.ഇ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.