വിതുര:ഒാണത്തിന് പൂക്കളമൊരുക്കുന്നതിനായി വിതുര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ പുഷ്പകൃഷിപദ്ധതിക്ക് (വിതുരയിലൊരു പൂന്തോട്ടം) തുടക്കം കുറിച്ചു.വിതുര തളിർപാഠം സംയുക്തകാർഷിക കൂട്ടായ്മയുമായി സഹകരിച്ചാണ് പുഷ്പകൃഷി നടത്തുന്നത്.ഒാണത്തിന് വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ ആവശ്യമായ പൂക്കൾ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.വിതുര പഞ്ചായത്തിലെ വയലിപുല്ലിൽ പാട്ടത്തിനെടുത്ത ഒരേക്കർ പത്ത്സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി പൂകൃഷി നടത്തുന്നത്.പുഷ്പകൃഷി പദ്ധതിയുടെ ഉദ്ഘാടനം വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി നിർവഹിച്ചു.ബാങ്ക് സെക്രട്ടറി പി.സന്തോഷ് കുമാർ,തളിർപാഠം കാർഷികകൂട്ടായ്മ ഭാരവാഹികളായ സിബി എസ്.പണിക്കർ,കൃഷി അസിസ്റ്റന്റ് ഷിനു എന്നിവർ പങ്കെടുത്തു.