നെടുമങ്ങാട്:21 മുതൽ 24 വരെ നെടുമങ്ങാട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അരുവിക്കര ലോക്കൽ കമ്മറ്റിയുടെ സംഘാടക സമിതി ഓഫീസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടേറിയറ്റംഗം അരുവിക്കര വിജയൻ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ.എസ്.എ.റഹിം,അസി.സെക്രട്ടറി കാച്ചാണി ബിനു,ലോക്കൽ കമ്മറ്റി അംഗങ്ങളായ ബിജോയി,ഇ.എം.റഹിം,മാവിറവിള രവി,ഇരുമ്പ അനിൽകുമാർ,ഭാസിക്കുട്ടി നായർ,വിശ്വനാഥൻ, വിജയമ്മ,അജേഷ് എൽ.ജി,ഗീതാ ഹരികുമാർ ,രേണുക രവി, ബ്രാഞ്ച് സെക്രട്ടറി ഉഷ,കളത്തറ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രശേഖരൻ നായർ,കരുമരക്കോട് സെക്രട്ടറി മുജീബ്,ഇറയൻ കോട് സെക്രട്ടറി അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.