
വർക്കല:ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്തിന്റെ ഓപ്പൺ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് എസ്.ശശികല ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് തൻസീൽ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷരായ കുമാരി, മനോജ് രാമൻ,ലീന, ഗ്രാമപഞ്ചായത്തംഗങ്ങളായ ശിവകുമാർ,ഷിബുതങ്കൻ,ഷേർളിജറോൺ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി,കാർഷിക കർമ്മസേനാ പ്രസിഡന്റ് നവപ്രകാശ്,സെക്രട്ടറി ഷാജഹാൻ,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു,കൃഷി ഓഫീസർ ലക്ഷ്മിഭാസി,കൃഷി അസിസ്റ്റന്റുമാരായ ഷിബു,സുസ്മിത,പെസ്റ്റ് സ്കൗട്ട് നിർമ്മല എന്നിവർ സംസാരിച്ചു.