കല്ലമ്പലം : ഞാറയിൽക്കോണം എം.എൽ.പി.എസിൽ വായനാ വർഷാചരണത്തിന്റെ ഭാഗമായി നാട്ടു വായന, കുഞ്ഞി കൈയിൽ ഒരു കുഞ്ഞു പുസ്തകം തുടങ്ങി വിവിധ പദ്ധതികൾക്ക് തുടക്കമായി.ബഷീർ അനുസ്മരണ ദിനം മുൻ നിർത്തി ബഷീർ കൃതികളാണ് ആദ്യഘട്ടത്തിൽ നാട്ടു വായനയ്ക്ക് നൽകിയത്.നൂറ് വായനകുറിപ്പുകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കുഞ്ഞി കൈകളിൽ ഒരു കുഞ്ഞു പുസ്തകം എന്ന പ്രവർത്തനവും തുടങ്ങി.എല്ലാ കുട്ടികൾക്കും പുസ്തക സമ്മാനം നൽകികൊണ്ടാണിതിന് തുടക്കമിട്ടത്.കിളിമാനൂർ ബി.ആർ.സി.യിലെ ബി.പി.സി.വി.ആർ.സാബു പദ്ധതികൾ ഉദ്ഘാടനം ചെയ്തു.എച്ച്.എം വി.ജി.സിന്ധു, പി.ടി. എ പ്രസിഡന്റ് സജീർ കപ്പാംവിള, മാനേജർ ഇസഹാക്ക് ഹാജി, വിദ്യാർത്ഥികളായ ഫഫിസ് മുഹമ്മദ്‌,എസ്.ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.