ആര്യനാട്:എസ്.എൻ.ഡി.പി.യോഗം ഉഴമലയ്ക്കൽ ശാഖാ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പും 24ന് രാവിലെ 10മുതൽ ഉഴമലയ്ക്കൽ പി.ചക്രപാണി ഒാഡിറ്റോറിയത്തിൽ നടക്കും.ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിക്കും. ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ മുഖ്യാതിഥിയായി പങ്കെടുക്കും.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,യോഗം ഡയറക്ടർ ബോർഡംഗം എസ്.പ്രവീൺ കുമാർ,കൗൺസിലർമാരായ കൊറ്റംപള്ളി ഷിബു,കൊക്കോട്ടേല ബിജുകുമാർ,വി.ശാന്തിനി,ജി.ശിശുപാലൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ബി.മുകുന്ദൻ,ജി.വിദ്യാധരൻ,ദ്വിജേന്ദ്രലാൽ ബാബു,ശാഖാ സെക്രട്ടറി സി.വിദ്യാധരൻ തുടങ്ങിയവർ സംസാരിക്കും.തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നതിനായി പറണ്ടോട് മുകുന്ദനെ റിട്ടേണിംഗ് ഓഫീസറായി യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ നിയമിച്ചു.