
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി എടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്. കളക്ടർ ചെയർമാനും ഡി.എം.ഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവം കൃത്യമായി അന്വേഷിക്കാനും മന്ത്രി നിർദ്ദേശിച്ചു. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരിക്കുന്നുവെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.