
കല്ലറ: വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് പാങ്ങോട് ഹെർക്കുലീസ് മോഡൽ സ്കൂളിലെ റീഡേഴ്സ് ക്ലബ് കുട്ടികൾക്ക് ആശ്ചര്യം ഉണർത്തുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പ്രാർത്ഥന കഴിഞ്ഞ് ക്ലാസ് മുറിയിൽ ഇരുന്ന കുട്ടികളെ കാണാൻ ആട്ടിൻകുട്ടിയും ബേപ്പൂർ സുൽത്താന്റെയും, പാത്തുമ്മയുടെയും വേഷം ധരിച്ചെത്തിയവരും എത്തി. ഇവർ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും, ബഷീർ ചരമ ദിന സന്ദേശം അറിയിക്കുകയും ചെയ്തു. റീഡേഴ്സ് ക്ലബ് കൺവീനർ നയന കിഷോർ,സ്കൂൾ പ്രിൻസിപ്പൽ വി. മഹേഷ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു പുലിപ്പാറ, പി.ആർ.ഒ വി.വിജിമോൾ,എസ്.ആർ.ജി കൺവീനർ ശാലിനി തുടങ്ങിയവർ പങ്കെടുത്തു.