കുറ്റിച്ചൽ:കുറ്റിച്ചൽ നടക്കുന്ന ആർ.എസ്.പി അരുവിക്കര മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.ദേശീയ സമിതി അംഗം കെ.എസ്.സനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം വിനോബതാഹ,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുറ്റിച്ചൽ രജി,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി.രവീന്ദ്രൻ നായർ,കെ.ജി.സുരേഷ് ബാബു ,മണ്ഡലം സെക്രട്ടറി ജി.ശശി,ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ കുറ്റിച്ചൽ സജൻ,ഇറവൂർ ഷാജീവ്,വെള്ളനാട് ദാമോദരൻ നായർ,പൂവച്ചൽ ശാന്തശീലൻ,ഐക്യ മഹിളാസംഘം ജില്ലാ പ്രസിഡന്റ് ആർ.ഷാഹിദ,കുറ്റിച്ചൽ ഗ്രാമപഞ്ചായത്തംഗം വി.രമണി ,ബീന വിജയൻ തുടങ്ങിയവർ സംസാരിച്ചു.ഇറവൂർ പ്രസന്നകുമാർ,വിനോബതാഹ,കെ.ജി.രവീന്ദ്രൻ നായർ,കെ.ജി. സുരേഷ് ബാബു എന്നിവർ രക്ഷാധികാരികളായും കെ.എസ് സനൽ കുമാർ ചെയർമാനായും ജി.ശശി കൺവീനറായും 101 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.