
ചിറയിൻകീഴ്:ശാർക്കര ദേവീക്ഷേത്രത്തിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഭഗവതി കൊട്ടാരവളപ്പിൽ ഗരുഡൻ തൂക്ക നേർച്ചക്കാർക്കും ആനത്തറിയിലേക്കുമുള്ള മുഴുവൻസമയ ശുദ്ധജല വിതരണപദ്ധതി, പൊങ്കാല സമർപ്പണപന്തലിനു സമീപം തയ്യാറാക്കിയ നന്ദായ്‌വനം പദ്ധതി എന്നിവയുടെ പ്രവർത്തനോദ്ഘാടനമാണ് നടന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു. ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.ഉണ്ണിക്കൃഷ്ണൻ നായർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ.ടി. ഭദ്രൻ, സഹതന്ത്രിമാരായ രാജേഷ്പോറ്റി, കണ്ണൻപോറ്റി,ഷാജിപോറ്റി,ക്ഷേത്ര ഭാരവാഹികളായ എസ്.വിജയകുമാർ,കിട്ടു ഷിബു,എസ്.സുധീഷ് കുമാർ,മണികുമാർ ശാർക്കര,എം.ഭദ്രകുമാർ, എൻ.കെ. രാജശേഖരൻ നായർ, എസ്.ഷൈജു, ജി.ഗിരീഷ് കുമാർ, എ.മോഹനൻനായർ,എൽ.അഭിൻലാൽ എന്നിവർ പങ്കെടുത്തു.