തിരുവനന്തപുരം: മലയാളിയുടെ മതേതര സ്‌പന്ദനങ്ങൾക്കൊപ്പം നടന്ന ഗാന്ധിയൻ പി.ഗോപിനാഥൻനായർക്ക് തലസ്ഥാന നഗരം വിടചൊല്ലി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷമാണ് തൈക്കാടുള്ള ഗാന്ധിഭവനിലേക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൊണ്ടുവന്നത്. പതിനൊന്നരയോടെ ബസിൽ നിന്ന് പൊതുദർശനത്തിനായി ഹാളിലേക്ക് ഭൗതിക ശരീരം എടുത്തു വയ്‌ക്കുമ്പോൾ അദ്ദേഹത്തിന് ഏറെ പ്രിയമുള്ള 'രഘുപതി രാഘവ് രാജാറാം പതീത പാവന് സീതാറാം' എന്ന ഭജൻ വേദിയിൽ ഗാന്ധിസ്മാരക നിധിയിലെ അംഗങ്ങൾ ആലപിക്കുകയായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ആയിരങ്ങൾ പി.ഗോപിനാഥൻ നായർക്ക് അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ എം.വി.ഗോവിന്ദൻ,വി.ശിവൻകുട്ടി,കെ.രാധാകൃഷ്ണൻ,കെ.കൃഷ്ണൻകുട്ടി,കെ.രാജൻ,ജി.ആർ.അനിൽ, പി.പ്രസാദ്,ജെ.ചിഞ്ചുറാണി,ആർ.ബിന്ദു,ആന്റണി രാജു,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,രമേശ് ചെന്നിത്തല,ഷാഫി പറമ്പിൽ,റോജി എം.ജോൺ,ഉമ തോമസ്,മാത്യു ടി.തോമസ് രാമചന്ദ്രൻ കടന്നപ്പള്ളി,പി.പി. ചിത്തരജ്ഞൻ,ഡി.കെ. മുരളി,സി.കെ. ഹരീന്ദ്രൻ,വി.കെ. പ്രശാന്ത്,കെ.ആൻസലൻ,സി.പി.എം നേതാക്കളായ എ.വിജയരാഘവൻ എം.വിജയകുമാർ,ആനാവൂർ നാഗപ്പൻ,മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, തിരു.ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ്,ബി.ജെ.പി നേതാക്കളായ ഒ.രാജഗോപാൽ, കരമന ജയൻ, സി.ശിവൻകുട്ടി,വി.വി. രാജേഷ്, കുമ്മനം രാജശേഖരൻ,കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, എം.എം. ഹസൻ, ടി.യു. രാധാകൃഷ്ണൻ, ജി.എസ്.ബാബു,പഴകുളം മധു,കെ.ജയന്ത്,ജി.സുബോധൻ എന്നിവരും ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ.രാധാകൃഷ്ണൻ,സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,മുൻ സെക്രട്ടറി അജിത് വെണ്ണിയൂർ,

സുകുമാർ അഴീക്കോട് ട്രസ്റ്ര് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ,​ സർവോദയ മണ്ഡലം പ്രസി‌ഡന്റ് ജി.സദാനന്ദൻ,പാളയം ഇമാം ഡോ.സുഹൈബ് മൗലവി,ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും അന്ത്യാഞ്ജലിയർപ്പിച്ചു.