തിരുവനന്തപുരം:അന്താരാഷ്ട്ര സഹകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ ഏറ്റവും മികച്ച രണ്ടാമത്തെ വനിതാ സഹകരണ സംഘമായി ബാലരാമപുരം വനിതാ സഹകരണ സംഘത്തെ തിരഞ്ഞെടുത്തു.സഹകരണ മേഖലയിൽ 35 വർഷം പൂർത്തിയാക്കിയ സംഘത്തിന് അവാർഡ് നേട്ടം കൂടുതൽ പ്രചോദനമാകുമെന്ന് പ്രസിഡന്റ് ജി.കൃഷ്ണമ്മാളും സെക്രട്ടറി എസ്.ജയലേഖയും പറഞ്ഞു.പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകാരികളുടെ ജില്ലാതല യോഗത്തിൽ അവാർഡ് കമ്മിറ്റി അംഗം പ്രൊഫ.വി.എൻ മുരളിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.സഹകരണദിനാചരണം ജില്ലാതല ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ അദ്ധ്യക്ഷത വഹിച്ചു.സർക്കിൾ സഹകരണ യൂണിയൻ നേതാക്കളായ ബി.എസ്. ചന്തു,ജി.വിദ്യാധരൻ കാണി,എ.പ്രതാപചന്ദ്രൻ,​സി.അജയകുമാർ,​ കരകുളം കൃഷ്ണപിള്ള,​ വിജയകുമാർ,​പ്രദീപ്കുമാർ,​പ്രകാശ്.പി,​ആർ. രാമചന്ദ്രൻ,​സർവീസ് സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പേരൂർക്കട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.പ്രസന്നൻ സ്വാഗതവും ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.