മുടപുരം: കൂന്തള്ളൂർ ഗവ എൽ.പി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.' ആ മനുഷ്യൻ' എന്ന ബഷീർ കഥ പറഞ്ഞുകൊണ്ട് എഴുത്തുകാരൻ ഡി. സുചിത്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ ടോമി അദ്ധ്യക്ഷനായിരുന്നു. പ്രഥമാദ്ധ്യാപിക അനിതകുമാരി സ്വാഗതം പറഞ്ഞു. കുട്ടികളുടെ ബഷീർ പതിപ്പ് ഉദ്ഘാടകൻ പ്രകാശനം ചെയ്തു. ബഷീർ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.ഉ ഷാകുമാരി, റീജ തുടങ്ങിയവർ സംസാരിച്ചു.