vila

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കർഷകസഭയും ഞാറ്റുവേല ചന്തയും, വിള ഇൻഷ്വറൻസ് വാരാചരണവും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി അദ്ധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ് പദ്ധതി വിശദീകരിച്ചു. കർഷകർ ഉത്പാദിപ്പിച്ച വിവിധ കാർഷിക ഉത്പന്നങ്ങൾ ഞാറ്റുവേല ചന്തയിൽ വിപണനം നടത്തി. ഗുണമേന്മയുള്ള നടീൽ വസ്തുക്കളും ഉത്പാദനോപാധികളും കർഷകർക്കായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ. രഘു, ആർ. രജിത, സൈജ നാസർ, പി.പവനചന്ദ്രൻ, ജയചന്ദ്രൻ, കൃഷി ഓഫീസർ ഹാറൂൺ എന്നിവർ സംസാരിച്ചു.