ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെബിൾ ട്രസ്റ്റ്,​ഗണേശോത്സവ സമിതി എന്നിവയുടെ നേതൃത്വത്തിൽ ഗണേശോത്സവം ഓഗസ്റ്റ് 22 മുതൽ 31 വരെ നടക്കും. ഇതിന്റെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിച്ചു. സമിതി ചെയർമാനായി ഡോ.എം.ജയരാജുവിനേയും പ്രസിഡന്റായി കിഴക്കില്ലം രാജേഷ് നമ്പൂതിരിയേയും, സെക്രട്ടറിയായി പാർത്ഥസാരഥിയേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ കൺവീനർ: വി.ടി.ആർ.ശർമ്മ( കൺവീനർ)​,​ രാധാമണിയമ്മ (ട്രഷറർ), മനോജ് ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി)​, സിന്ധു, ​ഉദയ സിംഹൻ,​ ഗോപാലകൃഷ്ണൻ,​ ബൈജു സദാശിവൻ, സഞ്ജു, ശാർക്കര തുളസി, തേവലക്കാട് രാജിവ്, സിന്ധുഗംഗാ, വക്കം സിന്ധു സുരേഷ്, വെഞ്ഞാറമൂട് ശെൽവകുമാർ( എക്സിക്യൂട്ടീവ് അംഗങ്ങൾ)​ എന്നിവരാണ്.