
വിതുര: വിതുര സ്വദേശിയായ എട്ടാംക്ലാസുകാരിയെ വർഷങ്ങളായി പീഡിപ്പിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. വിതുര ആനപ്പാറ നാരകത്തിൻകാല തടത്തരികത്ത് വീട്ടിൽ ബി. വൈശാഖാണ് (21) അറസ്റ്റിലായത്.സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ മേധാവികൾ ചൈൽഡ് ലൈനിൽ പരാതി നൽകി. രണ്ടാം ക്ലാസ് മുതൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വിതുര സി.ഐ എസ്.ശ്രീജിത്,എസ്.ഐ വിനോദ്കുമാർ എന്നിവർ ചേർന്നാണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.