കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജ് എന്നിവ സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനങ്ങോട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഹോമിയോ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അജയകുമാർ ബാബു,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രദീപ് സി.എസ്, ഹോമിയോ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രതിനിധി ഡോ. അനൂപ്, വിപിൻ, ഉമാദേവി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ എത്തിയവർക്ക് വൈദ്യ പരിശോധനയും മരുന്ന് വിതരണവും സൗജന്യമായിരുന്നു. തുടർ ചികിത്സയും വിദഗ്ദ്ധ ചികിത്സയും ആവശ്യമുള്ളവർക്ക് തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് സേവനം ലഭ്യമാക്കുമെന്ന് ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ. അജയകുമാർ ബാബു അറിയിച്ചു.