ആറ്റിങ്ങൽ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വനിതാ സെമിനാർ നാളെ ഉച്ചയ്ക്ക് 2 മുതൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽകോളേജിൽ നടക്കും. സ്ത്രീപക്ഷ നവകേരളവും പൊലീസും എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കെ.പി.എ വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി മുഖ്യാതിഥിയായിരിക്കും. ആർ. നിശാന്തിനി ഐ.പി.എസ് വിഷയം അവതരിപ്പിക്കും. നിലീന അത്തോളി,​ കെ.എസ്. ഔസേപ്പ്,​ ഷിജു റോബർട്ട്,​ വി.സുനിൽകുമാർ എന്നിവർ സംസാരിക്കും.