തിരുവനന്തപുരം:ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടൻ ഉത്തരവാക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നലത്തെ സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് എരവിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിജു പീതാംബരൻ, ട്രഷറർ ബി.രാഗേഷ്, വൈസ് പ്രസിഡന്റ് ടി.പി.സഞ്ജയ്, സെക്രട്ടറിമാരായ മെറിൻ ജോൺ, വി.വിനോദ്, പെൻഷണേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ.ശശീന്ദ്രൻ, കേന്ദ്ര കമ്മിറ്റിയംഗം കെ.വി.രമേശ്, ജില്ലാസെക്രട്ടറി റിജിത് ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പി.എസ്.ഷാജി, കണ്ണൂർ ജില്ലാ നേതാക്കളായ വി.പി.റെജി, കെ.രാജേന്ദ്രൻ, കാസർകോട് ജില്ലാഭാരാവാഹികളായ വിനോദ് കുമാർ അരമന, കെ.വി.വേണുഗോപാലൻ, വി പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.