on-leave

തിരുവനന്തപുരം:ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട രാജൻ ഖൊബ്രഗഡെ രണ്ടുമാസത്തെ അവധിയിൽ പ്രവേശിച്ചു. അവധിക്കുള്ള കാരണം, വ്യക്തിപരമാണെന്ന് പറയുന്നുണ്ടെങ്കിലും, ആരോഗ്യവകുപ്പിൽ നിന്ന് മാറ്റിയതിലുള്ള അതൃപ്തിയെന്നാണ് സൂചന.

ചീഫ് സെക്രട്ടറിയുടെ അവലോകന യോഗത്തിൽ ഏറ്റവും മോശപ്പെട്ട വകുപ്പായി വിലയിരുത്തിയത് ആരോഗ്യവകുപ്പിനെയാണെന്ന് ചൂണ്ടികാട്ടി, അദ്ദേഹം കീഴുദ്യോഗസ്ഥർക്ക് കത്ത് അയച്ചിരുന്നു.ഇതു പുറത്തായതിനുശേഷമാണ് സ്ഥാനചലനം സംഭവിച്ചത്. കൊവിഡ് കാലത്തടക്കം വകുപ്പിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.

ജല വിഭവ വകുപ്പിലേക്കാണ് അടുത്തിടെ മാറ്റിയത്. കോസ്റ്റൽ ഷിപ്പിംഗ്, ഉൾനാടൻ ജലഗതാഗതം, കൃഷി എന്നിവയുടെ അധികച്ചുമതലയും നൽകിയിരുന്നു.