
തിരുവനന്തപുരം: ബെൽജിയത്തിലെ ആശുപത്രികളിലേക്ക്
ഒ.ഡി.ഇ.പി.സി വഴി കേരളത്തിലെ നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
അവിടെനിന്നുള്ള ആശുപത്രി പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി.
റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്സുമാർക്ക് ആറു മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകും. ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കും.
ചർച്ചയിൽ ഒ.ഡി.ഇ.പി.സി ചെയർമാൻ അഡ്വ.കെ.പി.അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ കെ.എ. അനൂപ് എന്നിവരും പങ്കെടുത്തു.