തിരുവനന്തപുരം: വട്ടപ്പാറ ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസിൽ (എസ്.യു.ടി) ഇടുപ്പെല്ല് ശസ്ത്രക്രിയ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി നടത്തി. 11 വർഷമായി ചികിത്സയിലായിരുന്ന 68കാരിയായ ലളിതയുടെ ഇടുപ്പെല്ലാണ് മാറ്റിവച്ചത്.
കഴിഞ്ഞ 20ന് നടന്ന ശസ്ത്രക്രിയയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഡോക്ടറായ ഷാനവാസാണ് നേതൃത്വം നൽകിയത്. ഡോ. അനിൽകുമാർ, ഡോ. നന്ദു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. വീണ, സ്റ്റാഫ് നഴ്സ് ആശ തുടങ്ങിയവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം പൂർണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടു.