തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം മാത്രമല്ല നിയമസഭാഗത്വവും രാജിവയ്‌ക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് എംഎൽഎ പറഞ്ഞു.സിഎംപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ കൂടിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിഎംപി ജില്ലാ സെക്രട്ടറി എംആർ മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.