edava

വർക്കല: ഇടവ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് ബാലിക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഒാഫീസർ സോണിയ വി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു, ബ്ളോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ്. ബാബു, പഞ്ചായത്ത് അംഗങ്ങളായ പുത്തലിഭായ്, ആസിഫ്, ജെസി, ശ്രീദേവി, ജെസി, സിമിലിയ, സജീന, അസി. കൃഷി ഒാഫീസർമാരായ മിനി എസ്, സുരേഷ് എൻ, കൃഷി അസി. മനുജ എന്നിവർ പങ്കെടുത്തു. കൂടാതെ കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധ സംയോജിത കീടരോഗ നിയന്ത്രണത്തെക്കുറിച്ച് ക്ളാസെടുത്തു. ഞാറ്റുവേല ചന്തയിൽ നല്ലയിനം തെങ്ങിൻതൈകൾ, ഒട്ടുപ്ളാവ് തൈകൾ, കുടംപുളി, മാംഗോസ്റ്റീൻ, ജീവാണുവളങ്ങൾ എന്നിവയുടെ വില്പനയും നടന്നു.