photo1

നെടുമങ്ങാട്: വട്ടപ്പാറ - നെടുമങ്ങാട് റോഡിന് കുറുകെ മരം കടപുഴകി ഗതാഗതം നിലച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് നാലോടെ എം.സി റോഡിനോട് ചേർന്ന് വട്ടപ്പാറ പൊലീസ് സ്റ്റേഷന് സമീപത്താണ് വലിയ മരം കടപുഴകിയത്. നാട്ടുകാർ വിവരം അറിയിച്ചയുടൻ ഫയർഫോഴ്സ് നെടുമങ്ങാട്, വെഞ്ഞാറമൂട് സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് അംഗങ്ങളും പൊലീസും എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.