വിതുര:ബാലസംഘം വിതുര മേഖലാസമ്മേളനം 9 ന് രാവിലെ 10ന് വിതുര സർവീസ് സഹകരണ ബാങ്ക്ഹാളിൽ നടക്കും.ബാലസംഘം വിതുര ഏരിയാ കമ്മിറ്റി അംഗം റസിയ ആർ.ആർ.ഉദ്ഘാടനം ചെയ്യും.അഭിമന്യൂജ്വാലമുഖ്യ പ്രഭാഷണം നടത്തും.സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ കെ.വിനീഷ്‌കുമാർ,മരുതാമലസനൽകുമാർ,എസ്.എൽ.കൃഷ്ണകുമാരി,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ എന്നിവർ പങ്കെടുക്കും.