
വക്കം:കീഴാറ്റിങ്ങൽ ജംഗ്ഷനു സമീപത്തെ കാടുകയറിയ ട്രാൻസ്‌ഫോർമർ അപകടഭീഷണിയായി.ഇവിടെ ഇഴജന്തുക്കളുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.ട്രാൻസ്‌ഫോർമറിന്റെ കേബിളിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും പാഴ്ച്ചെടികൾ പടർന്നു പന്തലിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇത് വഴിയുള്ള കാൽനടയാത്ര അപകടം നിറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു.ട്രാൻസ്‌ഫോർമറിന്റെ പരിസരങ്ങളിൽ മാലിന്യ നിക്ഷേപവും ഉണ്ട്.