തിരുവനന്തപുരം: സംസ്ഥാന എംപ്ലോയീസ് പെൻഷൻ ബോർഡിൽ ബോർഡ് അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. ഉമാചന്ദ്ര ബാബു, എം.ഗോപാലകൃഷ്‌ണൻ, എൻ.വി. അജയകുമാർ, വി.എ. രമേശ് എന്നിവർ പങ്കെടുത്തു.