തിരുവനന്തപുരം:ആം ആദ്മി പാർട്ടി നേമം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജനസഭ ആപ്പിന്റെ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു.മണ്ഡലം കൺവീനർ ജയേഷ് ജെ.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സജു മോഹൻ,മുൻ ജില്ലാ കൺവീനർ ഹരിഹരൻ എന്നിവർ സംസാരിച്ചു. നേമം വാർഡിൽ കഴിവ് തെളിയിച്ച വ്യകതികളെയും,എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.