p

തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭകർക്ക് നാല് ശതമാനം പലിശനിരക്കിൽ വായ്‌പ നൽകുന്നതിന് 37 ബാങ്കുകൾ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. മൂന്നു മാസത്തിനിടെ 34,303 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിലൂടെ 2,409 കോടിയുടെ നിക്ഷേപം ലഭിച്ചു. 80,000ത്തോളംപേർ പുതിയ സംരംഭകരാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വ്യവസായ സംരംഭങ്ങൾക്കായി കിൻഫ്രയുടെ പഠനത്തിൽ 361.42 ഏക്കർ ഭൂമി അധികം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ഒമ്പത് സ്ഥാപനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 40 ഏക്കർ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരികയാണ്. ലാഭത്തിലായ പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം 16ൽ നിന്ന് 26 ആയി ഉയർന്നിട്ടുണ്ട്.

പൊതുമേഖലാസ്ഥാപനങ്ങൾ മത്സരക്ഷമമായും ലാഭകരമായും പ്രവർത്തിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാം സ്വകാര്യവത്കരിക്കുന്നതാണ് കേന്ദ്രനയം. അതിന്റെ ഭാഗമാണ് തന്ത്രപ്രധാന മേഖലയിൽപോലും സ്വകാര്യ മൂലധന കമ്പനികളെ അനുവദിക്കുന്നത്. ഇൽമനൈറ്റ് പോലുള്ള ധാതുക്കളുടെ ഉടമസ്ഥാവകാശം ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കാണ്. എന്നാൽ, ഇവയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രത്തിന് ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

പാരിസ്ഥിതിക സന്തുലനം പാലിച്ചാണ് ഖനനം നടക്കുന്നത്. എന്നാൽ സ്വകാര്യ കുത്തകകൾ കടന്നു വരുമ്പോൾ തീരദേശത്ത് പാരിസ്ഥിതികാഘാതം ഉണ്ടാവുന്ന തരത്തിലായിരിക്കും പ്രവർത്തനം. ആശങ്കകൾ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾകൂടി പരിശോധിച്ചശേഷം വീണ്ടും കത്തു നൽകും.

എച്ച്.എൽ.എൽ: ബിഡ് തള്ളി

സംസ്ഥാനത്തിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ഏറ്റെടുക്കുന്നതിന് കേരളം തയ്യാറായിരുന്നു. നിയമപ്രകാരം ലേലത്തിൽ കെ.എസ്.ഐ.ഡി.സി പങ്കെടുക്കുകയും ചെയ്തു. എന്നാൽ ബിഡ് തള്ളിയെന്നാണ് കേന്ദ്രം അറിയിച്ചത്.

ബാ​ങ്കിം​ഗ് ​ഭേ​ദ​ഗ​തി​ ​സ​ഹ​ക​രണ
മേ​ഖ​ല​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചു​ ​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ന്ദ്രം​ ​ബാ​ങ്കിം​ഗ് ​റെ​ഗു​ലേ​ഷ​ൻ​ ​നി​യ​മ​ത്തി​ൽ​ ​വ​രു​ത്തി​യ​ ​ഭേ​ദ​ഗ​തി​ക​ളി​ൽ​ ​പ​ല​തും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​ക​വ​രു​ന്ന​തും​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​വി​രു​ദ്ധ​വു​മാ​ണെ​ന്നും​ ​ഇ​ത് ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചെ​ന്നും​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.
നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ആ​ദാ​യ​ ​നി​കു​തി​ ​ന​ൽ​കു​ന്ന​തി​ൽ​ ​നി​ന്നും​ ​സം​സ്ഥാ​ന​ത്തെ​ ​സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​നി​വേ​ദ​നം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​പ​രി​ഗ​ണി​ച്ചി​ല്ല.
ആ​ധാ​രം​ ​ഹാ​ജ​രാ​ക്കു​ന്ന​ ​ദി​വ​സം​ ​ത​ന്നെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള​ ​ടെം​പ്ലേ​റ്റ് ​ബെ​യ്‌​സ്ഡ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സം​വി​ധാ​ന​ത്തി​ന് ​ഭ​ര​ണാ​നു​മ​തി​യാ​യി.​ ​ആ​ധാ​ര​ക​ക്ഷി​ക​ളു​ടെ​ ​ഫോ​ട്ടോ​യും​ ​വി​ര​ൽ​ ​പ​തി​പ്പും​ ​ക​മ്പ്യൂ​ട്ട​ർ​ ​മു​ഖേ​ന​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​ട്ടം​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ൽ​ ​ഇ​ത് ​ന​ട​പ്പാ​ക്കി​യെ​ങ്കി​ലും​ ​ചി​ല​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​കൂ​ടി​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്ന​തി​നാ​ൽ​ ​പ​ദ്ധ​തി​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ലേ​ക്കു​ള്ള​ ​എ​ല്ലാ​ ​ഫീ​സു​ക​ളും​ ​ഇ​-​പേ​യ്‌​മെ​ന്റാ​യി​ ​അ​ട​യ്ക്കാം.