നെടുമങ്ങാട്:ചെന്തുപ്പൂര് ദേശസേവിനി ഗ്രന്ഥശാല സംഘടിപ്പിച്ച വായന പക്ഷാചരണ സമാപനവും വിജയികൾക്ക് അനുമോദനവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വേങ്കോട് മധു അദ്ധ്യക്ഷത വഹിച്ചു.എൻ.സുധിരാജൻ അനുസ്മരണപ്രഭാഷണം എസ്.എസ്.ബിജു നടത്തി.ലൈബ്രറി എക്സി.കമ്മിറ്റി അംഗങ്ങളായ ജി.എസ്.ജയചന്ദ്രൻ,ശശി പൊയ്കയിൽ,എസ്.വസന്ത,വി.മോഹനൻ പിള്ള,ബി.ശിവാനന്ദൻ,സി. ശശിധരൻ,സാവനി ശാന്തൻ,വി.സുനിൽ,അധീഷ് തുടങ്ങിയവർ പങ്കെടുത്തു.