p

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 11ാം ക്ലാസ് പ്രവേശനത്തിന് ihrd.kerela.gov.in/thss മുഖേന 22ന് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം. ഓൺലൈനായി അപേക്ഷിച്ച് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്ത് അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) 25ന് വൈകിട്ട് 3 മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ/ഐ.എസ്.സി വിഭാഗക്കാർക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ യുക്തമായ അവസരം ലഭ്യമാക്കും.

ഫി​റ്റ്ന​സ് ​ട്രെ​യ്ന​ർ​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​അ​സാ​പ് ​കേ​ര​ള​ ​ഒ​രു​ക്കു​ന്ന​ ​ഫി​റ്റ്ന​സ് ​ട്രെ​യ്ന​ർ​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​റ്റ്ന​സ് ​ട്രെ​യ്ന​ർ,​ ​ജിം​ ​ട്രെ​യ്ന​ർ,​ ​ഫി​റ്റ്ന​സ് ​കോ​ച്ച് ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ 150​ ​മ​ണി​ക്കൂ​റാ​ണ് ​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി.​ ​കോ​ഴ്സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജിം,​ ​ഫി​റ്റ്ന​സ് ​സെ​ന്റ​റു​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പും​ ​ല​ഭി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9495999720,​ 9495999651,​ 9495999750.