തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പിനു കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ രണ്ട് വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്,ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി എന്നീ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.15 നും 30 നും മദ്ധ്യേ പ്രായമുള്ള ബധിരർ,മൂകർ അസ്ഥി സംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.താമസസൗകര്യം സൗജന്യം.അപേക്ഷാഫോം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും.നിശ്ചിത ഫോമിലോ വെള്ളക്കടലാസിലോ തയാറാക്കിയ അപേക്ഷകൾ,ബയോഡാറ്റാ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം 20ന് മുമ്പ് സൂപ്പർവൈസർ,ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം,പൂജപ്പുര,തിരുവനന്തപുരം12 എന്ന വിലാസത്തിൽ ലഭിക്കണം.ഇന്റർവ്യൂ തീയതി 25ന് രാവിലെ 11ന്.വിവരങ്ങൾക്ക് ഫോൺ: 0471-2343618.