
കല്ലമ്പലം:മാനസിക വെല്ലുവിളി നേരിടുന്നതും ഒറ്റപ്പെട്ടവരുമായ വയോധികരെ സഹായിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പകൽവീട് പദ്ധതിക്ക് ഒറ്റൂർ പഞ്ചായത്തിൽ തുടക്കം.പഞ്ചായത്തും ജില്ലാ മാനസിക ആരോഗ്യ കേന്ദ്രവും പി.എച്ച്.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.പകൽവീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ബീന നിർവഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് പഞ്ചായത്ത് അംഗങ്ങളായ ഡി.രാജിണി,വി.സത്യ ബാബു,ഒ.ലിജ, ഡോക്ടർമാർ,ജില്ലാ,താലൂക്ക് ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.