
വിഴിഞ്ഞം: സദ്ഗമയാ സാംസ്കാരിക വേദി ക്യാപ്റ്റൻ ജെറിപ്രേംരാജ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സദ്ഗമയ സാംസ്കാരിക വേദി ചെയർമാൻ അഡ്വ. സി.ആർ. പ്രാണകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, കോളിയൂർ ദിവാകരൻനായർ, തമ്പാനൂർ സതീഷ്, വെങ്ങാനൂർ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.കെ. വത്സലകുമാർ, അഡ്വ. വി.പി. വിഷ്ണു, എൻ.ജെ. പ്രഭുലചന്ദ്രൻ, സിസിലിപുരം ജയകുമാർ, അഡോൾഫ് ജെറോം, മുജീബ്റഹ്‌മാൻ, സുധീർ ബാലരാമപുരം, ബാലമുരളി,ധർമജൻ വില്ലേടത്ത്,സി. ആർ. ആത്മകുമാർ, കെ.കെ. അജയലാൽ,അനിതാ സന്തോഷ്,പുന്നയ്ക്കാട് സജു, അഫ്സൽ ബാലരാമപുരം, മംഗലത്തുകോണം തുളസീധരൻ, വിഴിഞ്ഞം വിശ്വനാഥൻ, പെരിങ്ങമ്മല ബിനു, വെള്ളായണി മോഹനചന്ദ്രൻ, തേമ്പാമുട്ടം ഷിബു, പുത്രക്കാട് അൻസീർ, മര്യാപുരം വിപിൻരാജ്, സച്ചിൻ മര്യാപുരം, നിതീഷ് ബാലു, അഡ്വ.ഹരികൃഷ്ണൻ, വെങ്ങാനൂർ വിഷ്ണു,വിനായക് തുടങ്ങിയവർ പങ്കെടുത്തു.