
ഉദിയൻകുളങ്ങര: തെരുവിൽ അന്തിയുറങ്ങിയിരുന്ന വൃദ്ധന് സുരക്ഷയൊരുക്കി പഞ്ചായത്ത് പ്രസിഡന്റ് മാതൃകയായി. ആരോരും ആശ്രയമില്ലാതെ ധനുവച്ചപുരം ഭാഗത്തെ കടവരാന്തയിൽ കഴിഞ്ഞിരുന്ന ഗംഗൻ എന്നയാളെയാണ് കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാറിന്റെ നേതൃത്വത്തിൽ കൊറ്റാമത്തെ സാഫല്യം അഗതി മന്ദിരത്തിലെത്തിച്ചത്.