ka

ഉദിയൻകുളങ്ങര: ശ്യാമവർഷം121നോടനുബന്ധിച്ച് ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റിയുടെയും നെയ്യാറ്റിൻകര ശ്രീനേത്ര കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ മഞ്ചവിളാകം സി.എം.എസ് ട്യൂഷൻ സെന്ററിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സാരംഗി, കൊല്ലയിൽ പഞ്ചായത്ത് അംഗങ്ങളായ ജി.എസ്. ബിനു, ബിന്ദു, ശ്യാമവർഷം കൺവീനർമാരായ മോഹൻ റോയ്, ഹരി പെരുങ്കടവിള എന്നിവർ സംസാരിച്ചു. ശ്രീനേത്രയിലെ വിദഗ്ദ സംഘം നേതൃത്വം നൽകി.