വർക്കല :വെട്ടൂർ പ്രവാസി കോൺഗ്രസ് അസോസിയേഷന്റെ നേതൃത്വത്തിൽ (വെപ്) വെട്ടൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിന്നും ഉയർന്ന മാർക്കോടെ പത്താം ക്ലാസ്,പ്ലസ്ടു പരീക്ഷ പാസായ വിദ്യാർത്ഥികളെ അനുമോദിച്ചു.സഹദ് മെമ്മോറിയൽ മൊമന്റോ വിതരണവും അനുമോദനവും സ്കൂളിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.മുൻ പി.ടി.എ പ്രസിഡന്റ് ബിനു വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു.വർക്കല കൈരളി ജ്വല്ലറി മാനേജിംഗ്ഡയറക്ടർ എം.നാദിർഷാ,സ്കൂൾ പ്രിൻസിപ്പൽ എച്ച്.റീന,പ്രധാന അദ്ധ്യാപിക ഡി.വി.അനിത,വെപ് രക്ഷാധികാരികളായ അസിം ഹുസൈൻ,വെട്ടൂർ സലിം,വെട്ടൂർ പ്രതാപൻ,വെപ് പ്രസിഡന്റ് ലിജു സലാം,പഞ്ചായത്ത് അംഗം നെസീല ഇമാദ്,വെപ് കമ്മിറ്റി അംഗങ്ങളായ മുജീബ് റംസാൻ,എസ്.സാലിജ,യു.അനസ്,ഷിബു കരീം, എം.എച്ച്.സലിം,സലാം മുസലിയാർ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി നിസാർ പാലവിള,പി.ടി.എ പ്രസിഡന്റ് എഫ്.വഹാബ് തുടങ്ങിയവർ സംബന്ധിച്ചു.