വർക്കല: ബാലഗോകുലം 47-ാം സംസ്ഥാന വർഷിക സമ്മേളനം 8,9,10 തീയതികളിൽ വർക്കലയിൽ നടക്കും. ഇന്ന് രാവിലെ 10ന് എസ്.ആർ. മിനി ആഡിറ്റോറിയത്തിൽ സംസ്ഥാന നിർവാഹക സമിതി ചേരും. നാളെ രാവിലെ 10ന് സംസ്ഥാന പഠന ശിബിരം വർഷമേഘ ആഡിറ്റോറിയത്തിൽ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും. കേസരി മുഖ്യ പ്രതാധിപർ എൻ.ആർ. മധു പ്രഭാഷണം നടത്തും. 11.30ന് ചേരുന്ന പ്രതിനിധി സഭയിൽ ആർ.എസ്.എസ് സഹ പ്രചാരക് പ്രമുഖ് ടി.എസ്. അജയൻ മാർഗ്ഗ നിർദ്ദേശം നൽകും. 2.30ന് നടക്കുന്ന സംഘടനാ ചർച്ചയിൽ ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ സംസാരിക്കും. ഡി. നാരായണ ശർമ്മ അദ്ധ്യക്ഷത വഹിക്കും. 4ന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തും. ഡോ. എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് ഗുരുപൂജ പെരുമ്പടവം ശ്രീധരൻ ഉദ്ഘടാനം ചെയ്യും. പി. നാരായണൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി ത്യാഗീശ്വരൻ, ലക്ഷ്മികുട്ടിയമ്മ, പ്രൊഫ. സിജി രാജഗോ പാൽ, ഡോ.എൽ.ആർ മധുജൻ, മാർഗ്ഗി വിജയകുമാർ എന്നിവരെ ആദരിക്കും. ആർ. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30ന് നാടൻപാട്ട്. 10ന് രാവിലെ 7ന് സംസ്ഥാന സമിതി ആരംഭിക്കും. 8.30ന് ബാലപ്രതിഭാ സംഗമം ചലച്ചിത്ര അവാർഡ് ജേതാക്കളായ സ്നേഹ അനു, എസ്. നിരഞ്ജൻ എന്നിവർ ഉദ്ഘാടനം ചെയ്യും. അർച്ചന എ.കെ അദ്ധ്യക്ഷത വഹിക്കും. അവനി എസ്.എസ്, അലൻ കൃത് മഹേന്ദ്രൻ, ആരോമൽ. ബി, അജുഷി അവന്തിക, ശ്രീരാഗ്. എസ്, അതുൽ രംഗ്, ശിവ. എസ്, അദ്യജാക്കി. എസ്, നവനീത് മുരളീധരൻ എന്നീ ബാലപ്രതിഭകളെ ആദരിക്കും.10ന് വാർഷിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി ശാരദാന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആർ.എസ്.എസ്. ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. 12ന് ചേരുന്ന പ്രതിനിധി സഭയിൽ ആർ. സുധാകുമാരി പ്രമേയം അവതരിപ്പിക്കും. എ. രഞ്ജുകുമാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.