ബാലരാമപുരം:വി.എഫ്.പി.സി.കെയുടെ നിയന്ത്രണത്തിലുള്ള ബാലരാമപുരം,​പള്ളിച്ചൽ,​കോട്ടുകാൽ പഞ്ചായത്തിലെ കൃഷിക്കാരുടെ കൂട്ടായ്മയായ ബാലരാമപുരം സ്വാശ്രയ കർഷക വിപണയിലെ വാർഷിക പൊതുയോഗം പ്രസിഡന്റ് ചന്ത്രകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.ജില്ലാ മാനേജർ ഷീജാ മാത്യു,മാർക്കറ്റിംഗ് മാനേജർ ബിന്ദു,​വിപണി മാനേജർ സീമ എന്നിവർ സംബന്ധിച്ചു.സംഘത്തിന്റെ പുതിയ പ്രസിഡന്റായി ബി.എസ്.ചന്തുവിനെയും വൈസ് പ്രസിഡന്റായി എ.രാമചന്ദ്രനെയും ട്രഷറായി എസ്.രത്നരാജിനെയും തിരഞ്ഞെടുത്തു.കഴിഞ്ഞ വർഷം 1.63 കോടി രൂപയുടെ കാർഷികോത്പന്നങ്ങൾ വിറ്റഴിച്ചെന്നും കർഷകർക്ക് 2.5 ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി പൊതുയോഗത്തിൽ അറിയിച്ചു. രണ്ട് കോടി രൂപയുടെ ഉത്പന്നങ്ങളുടെ വിറ്റ് വരവ് സ്വാശ്രയവിപണി വഴി നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 72 കർഷകർക്ക് വാഴക്കൃഷിക്ക് 2.31 ലക്ഷം രൂപയും,​ വായ്പ സബ്സിഡി ഇനത്തിൽ 5 ലക്ഷം രൂപയും നൽകി. പച്ചക്കറി പന്തൽ,​ വീൽബാരോ,​ സ്പ്രെയർ,​ പച്ചക്കറികൃഷി,​ ഹൈബ്രീഡ് കൃഷി എന്നിവയിലൂടെ കർഷകർക്ക് ധനസഹായം നൽകി.