kariyam

കാട്ടാക്കട:കോൺഗ്രസ് കരിയംകോട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് മുൻ യൂത്ത് കമ്മിഷൻ ചെയർമാൻ ആർ.വി.രാജേഷ് ഉദ്‌ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ജോഷി ജോൺ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കട്ടയ്ക്കോട് തങ്കച്ചൻ,കോൺഗ്രസ് അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ,മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, ഡി.സി.സി അംഗം സി.വേണു,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ്,യൂത്ത് കോണ്ഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് ജിജോ മോൻ,മഹിളാ കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് ഇ.കെ.സോണിയ,വൈസ് പ്രസിഡന്റ് എസ്.ഷീജ,വി.കെ.ആൻസലാം,ശശീന്ദ്രൻ ആശാരി,അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഉന്നത വിജയം കാരസ്ഥമാക്കിയവർക്ക് കുട്ടികൾക്ക് നേതാക്കൾ ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.